ഹോം › ദേശീയം

ബലാത്സംഗ കേസിൽ യുപിയിൽ നിന്നുള്ള കോൺഗ്രസ് എംപി രാകേഷ് റാത്തോഡ് അറസ്റ്റിൽ

By MJ Desk · 30 Jan 2025, 03:41 PM

ബലാത്സംഗ കേസിൽ ഉത്തർപ്രദേശിൽ നിന്നുള്ള കോൺഗ്രസ് എംപി രാകേഷ് റാത്തോഡ് അറസ്റ്റിൽ. യുപി സീതാപൂരിൽ നിന്നുള്ള എംപിയാണ് രാകേഷ് റാത്തോഡ്. പത്ര സമ്മേളനം നടക്കുന്നതിനിടെയാണ് രാകേഷ് റാത്തോഡിനെ നാടകീയമായി പോലീസ് അറസ്റ്റ് ചെയ്തത് അലഹബാദ് ഹൈക്കോടതി രാകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. കഴിഞ്ഞ ജനുവരിയിൽ റാത്തോഡിനെതിരെ പോലീസ് കേസെടുത്തിരുന്നു. വിവാഹ വാഗ്ദാനം നൽകി നാല് വർഷമായി പീഡിപ്പിക്കുകയാണെന്ന യുവതിയുടെ പരാതിയിലാണ് കേസ്. റാത്തോഡുമായുള്ള ഫോൺ സംഭാഷണത്തിന്റെ രേഖകളും യുവതി പോലീസിന് കൈമാറിയിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജിപ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശംബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി
പൂർണ്ണ പേജ് കാണുക ›