ഹോം › ദേശീയം

സിപിഎം പാർട്ടി കോൺഗ്രസിൽ നിന്ന് യുകെയിൽ നിന്നുള്ള പ്രതിനിധിയെ ഒഴിവാക്കി

By MJ Desk · 02 Apr 2025, 10:17 AM

സിപിഎം പാർട്ടി കോൺഗ്രസിൽ നിന്നും യുകെയിൽ നിന്നുള്ള പ്രതിനിധി രാജേഷ് കൃഷ്ണയെ ഒഴിവാക്കി. പാർട്ടിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് കേന്ദ്ര കമ്മിറ്റിയുടെ നടപടി. യുകെയിൽ നിന്ന് രണ്ട് പ്രതിനിധികളാണ് സമ്മേളനത്തിലേക്ക് നിശ്ചയിച്ചിരുന്നത്. പിവി അൻവറുമായി ബന്ധപ്പെട്ട പരാതിയിലാണ് രാജേഷ് കൃഷ്ണയെ സമ്മേളനത്തിൽ നിന്ന് ഒഴിവാക്കിയതെന്നാണ് വിവരം. അതേസമയം 24ാം പാർട്ടി കോൺഗ്രസിന് മധുരയിൽ തുടക്കമായി. മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തി. പിബി കോർഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കും. പിബി അംഗം മണിക് സർക്കാരാണ് പ്രസീഡിയം നിയന്ത്രിക്കുന്നത്. കേരളത്തിൽ നിന്നും പുത്തലത്ത് ദിനേശൻ പ്രസീഡിയത്തിൽ അംഗമാണ് സംഘടനാ റിപ്പോർട്ട് ബി വി രാഘവുലു അവതരിപ്പിക്കും. രാഷ്ട്രീയ പ്രമേയം പ്രകാശ് കാരാട്ട് അവതരിപ്പിക്കും. ഉച്ചയ്ക്ക് ശേഷമാണ് പ്രതിനിധി സമ്മളനം ആരംഭിക്കുന്നത്. എംഎ ബേബി അടക്കമുള്ളവരുടെ പേരുകൾ പുതിയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിഅസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യംമോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി
പൂർണ്ണ പേജ് കാണുക ›