ഹോം › ദേശീയം

മണിപ്പൂരിൽ സിആർപിഎഫ് ജവാൻ രണ്ട് സഹപ്രവർത്തകരെ വെടിവെച്ചു കൊന്നു; പിന്നാലെ സ്വയം ജീവനൊടുക്കി

By MJ Desk · 14 Feb 2025, 10:18 AM

മണിപ്പൂരിൽ സിആർപിഎഫ് ക്യാമ്പിൽ വെടിവെപ്പ്. രണ്ട് സഹപ്രവർത്തകരെ കൊന്ന് ജവാൻ ജീവനൊടുക്കി. എട്ട് പേർക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യക്തിപരമായ കാരണങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇംഫാൽ വെസ്റ്റ് ജില്ലയിലെ ലാംഫേൽ ക്യാംപിലാണ് കഴിഞ്ഞ ദിവസം രാത്രി എട്ട് മണിക്ക് സംഭവം നടന്നത്. ഹവിൽദാർ സഞ്ജയ്കുമാറാണ് സർവീസ് റിവോൾവർ ഉപയോഗിച്ച് സബ് ഇൻസ്പെക്ടർക്കും കോൺസ്റ്റബളിനും നേരെ വെടിവെച്ചത്. ഇരുവരും ഉടൻ തന്നെ മരിച്ചു. പിന്നാലെ സഞ്ജയ്കുമാർ സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു. എഫ്-120 സിഒവൈ സിആർപിഎഫിലെ ഉദ്യോഗസ്ഥരാണ് ഇവർ.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജിപ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശംബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി
പൂർണ്ണ പേജ് കാണുക ›