ഡൽഹി മദ്യനയ അഴിമതി കേസ്: സിബിഐക്ക് തിരിച്ചടി, കെജ്രിവാളിനെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കി
Feb 27, 2026, 11:36 IST
ഡൽഹി മദ്യനയ അഴിമതി കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പ്രതി പട്ടികയിൽ നിന്നൊഴിവാക്കി. ഡൽഹി റോസ് അവന്യു കോടതിയുടേതാണ് നടപടി. മദ്യനയ അഴിമതിയിൽ സിബിഐ എടുത്ത കേസിലാണ് കോടതി നടപടി
തെളിവുകളില്ലാതെ കേസിൽ ഉൾപ്പെടുത്തിയതിന് സിബിഐയെ കോടതി അതിരൂക്ഷമായി വിമർശിക്കുകയും ചെയ്തു. കൃത്യമാ തെളിവുകളോ മൊഴികളോ ഇല്ലാതെ പ്രതി ചേർത്തതിനെതിരെ കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു.
കുറ്റപത്രത്തിൽ കുറേ കാര്യങ്ങളിൽ വ്യക്തത വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് എല്ലാ പ്രതികളെയും കേസിൽ നിന്ന് ഒഴിവാക്കിയത്. സത്യം ജയിച്ചെന്ന് കെജ്രിവാൾ പ്രതികരിച്ചു. കേസ് വലിയ ഗൂഢാലോചന ആയിരുന്നുവെന്നും കെജ്രിവാൾ പറഞ്ഞു