അസമിലെ മൊറിഗാവ് ജില്ലയിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ അഞ്ച് തീവ്രതയിലാണ് ഭൂകമ്പം അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി (എൻസിഎസ്) അറിയിച്ചു. ഇന്ന് പുലർച്ചെ 2:25 ന് അനുഭവപ്പെട്ട ഭൂകമ്പത്തിൽ 16 കിലോമീറ്റർ ദൂരത്തിൽ പ്രകമ്പനം ഉണ്ടായി. https://twitter.com/NCS_Earthquake/status/1894859388319605072?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1894859388319605072%7Ctwgr%5Ec41d7e6ab8b7dac0482299e9ce8b23722582b7e7%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.reporterlive.com%2Ftopnews%2Fnational%2F2025%2F02%2F27%2Fearthquake-of-magnitude-5-hits-assam ഗുവാഹത്തിയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ ബംഗാൾ ഉൾക്കടലിലും റിക്ടർ സ്‌കെയിലിൽ 5.1 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.എൻസിഎസ് പ്രകാരം രാവിലെ 6:10 ന് 91 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്.
അസമിൽ ഭൂചലനം, റിക്ടർ സ്‌കൈയിലിൽ 5 തീവ്രത; ആളപായമില്ല
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin