ഹോം › ദേശീയം

ഹൈദരാബാദ് കളിക്കാർ താമസിച്ച ഹോട്ടലിൽ തീപിടിത്തം; താരങ്ങളെ മാറ്റി

By News Desk · 14 Apr 2025, 04:15 PM

സൺറൈസേഴ്സ് ഹൈദരാബാദ് ടീം താമസിക്കുന്ന ഹോട്ടലിൽ തീപിടിത്തം. ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ പാർക്ക് ഹയാത്തിലാണ് തീപിടുത്തം ഉണ്ടായത്. ഹോട്ടലിന്റെ ഒരു നിലയിൽ തീപിടുത്തം ഉണ്ടായതോടെ ഉടൻ തന്നെ അഗ്നിശമന സേനയെ വിവരമറിയിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിൽ ആളപായമൊന്നും സംഭവിച്ചിട്ടില്ല. സൺറൈസേഴ്സ് ഹൈദരാബാദ് ടീം അംഗങ്ങളെ സുരക്ഷിതമായി ഒഴിപ്പിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്. തീപിടുത്തത്തെ തുടർന്ന് ഹോട്ടലിനുള്ളിൽ കനത്ത പുക നിറഞ്ഞിരുന്നു. https://x.com/Orangearmyforvr/status/1911699096131477582 സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹൈദരാബാദ് കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഇപ്പോൾ താരങ്ങളെ തത്കാലത്തോക്ക് മറ്റൊരു സ്വകാര്യ ഹോട്ടലിലേക്ക് മാറ്റിയിരിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിഅസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യംമോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി
പൂർണ്ണ പേജ് കാണുക ›