ഹോം › ദേശീയം

ചരിത്രത്തിൽ ആദ്യം; രാഷ്ട്രപതി ഭവൻ വിവാഹവേദിയാകുന്നു: നടക്കുന്നത് ഇവരുടെ കല്ല്യാണം

By News Desk · 02 Feb 2025, 12:18 PM

ചരിത്രത്തിൽ ആദ്യമായി രാഷ്ട്രപതി ഭവൻ വിവാഹവേദിയാകുന്നു. രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ അനുമതിയോടെയാണ് വിവാഹം നടക്കുന്നത്. ഫെബ്രുവരി 12നാണ് വിവാഹം നടക്കുന്നത്. രാഷ്ട്രപതി ഭവനിലെ മദർ തെരേസ ക്രൗൺ കോംപ്ലക്സിൽ വച്ചായിരിക്കും വിവാഹം നടക്കുക. എന്നാൽ ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രപതി ഭവനിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. വിവാഹം നടക്കാൻ പോകുന്നയാളുടെ സേവനത്തിലും പെരുമാറ്റത്തിലും രാഷ്ട്രപതിയുടെ മതിപ്പുളവാക്കിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കൂകയുള്ളൂ. രാഷ്ട്രപതി ഭവനിൽ വിവാഹം കഴിക്കുന്ന ആദ്യ വ്യക്തി ആരാണെന്ന ആകാംക്ഷയിലാണ് രാജ്യം. രാഷ്ട്രപതി ഭവനിൽ പിഎസ്ഒ ആയി നിയമിതയായ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സി.ആർ.പി.എഫ്) ഉദ്യോഗസ്ഥയും 74-ാമത് റിപ്പബ്ലിക് ദിന പരേഡിൽ സിആർപിഎഫിന്റെ വനിതാ സംഘത്തെ നയിച്ചിരുന്നയാളുമായ പൂനം ഗുപ്തയാണ് ആദ്യമായി രാഷ്ട്രപതി ഭവനിൽ വിവാഹിതയാകാൻ ഒരുങ്ങുന്നത്. നിലവിൽ ജമ്മു കശ്മീരിൽ അസിസ്റ്റന്റ് കമാൻഡന്റ് ആയ അവ്‌നീഷ് കുമാറാണ് വരൻ. വിവാഹത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നാണ് വിവരം. വിവാഹത്തിനെത്തുന്ന അതിഥികൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഗണിതശാസ്ത്രത്തിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ഗ്വാളിയോറിലെ ജിവാജി സർവകലാശാലയിൽ നിന്ന് ബിഎഡും സ്വന്തമാക്കിയ വ്യക്തിയാണ് പൂനം ഗുപ്ത. 2018 ലെ യുപിഎസ്‌സി സിഎപിഎഫ് പരീക്ഷയിൽ 81-ാം റാങ്ക് നേടിയാണ് രാഷ്ട്രസേവനത്തിനായി ചുവടുവയ്ക്കുന്നത്. ബീഹാറിലെ നക്സൽ ബാധിത പ്രദേശത്തും പൂനം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജിപ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശംബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി
പൂർണ്ണ പേജ് കാണുക ›