{"vars":{"id": "89527:4990"}}

മുൻ കേന്ദ്രമന്ത്രിയും തൃണമൂൽ നേതാവുമായ മുകുൾ റോയ് അന്തരിച്ചു
 

 

മുൻ കേന്ദ്ര റെയിൽവേ മന്ത്രിയും മുതിർന്ന രാഷ്ട്രീയ നേതാവുമായ മുകുൾ റോയ് അന്തരിച്ചു. 73 വയസായിരുന്നു. കൊൽക്കത്തയിലെ ആശുപത്രിയിൽ ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. ദീർഘനാളായി വിവിധ രോഗങ്ങളാൽ ചികിത്സയിലായിരുന്നു. 

തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപക നേതാവായിരുന്നു. പിന്നീട് മുകുൾ റോയ് 2017ൽ ബിജെപിയിൽ ചേർന്നു. മമത ബാനർജിയുടെ അടുത്ത അനുയായിയായാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് വന്നത്. 2009ൽ കേന്ദ്ര കപ്പൽ ഗതാഗത സഹമന്ത്രിയായും, 2011 മുതൽ 2012 വരെ റെയിൽവേ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

നഗരവികസന മന്ത്രാലയത്തിലും ചുമതലകൾ വഹിച്ചിട്ടുണ്ട്.. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ബിജെപിയെ സഹായിച്ചു. 2020ൽ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റായി. 2021ലെ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി വിജയിച്ചു. എന്നാൽ തൊട്ടുപിന്നാലെ തൃണമൂൽ കോൺഗ്രസിലേക്ക് തന്നെ തിരിച്ചെത്തി