ഹോം › ദേശീയം

സൗത്ത് മൈസൂരുവിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി

By MJ Desk · 17 Feb 2025, 05:26 PM

സൗത്ത് മൈസൂരുവിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ചയാണ് സംഭവം. ബിസിനസുകാരനായ ചേതൻ(45), ഭാര്യ രൂപാലി(43), മാതാവ് പ്രിയംവദ(65), മകൻ കുശാൽ(15) എന്നിവരാണ് മരിച്ചത്. ഇതിൽ ചേതന്റെ മൃതദേഹം തൂങ്ങിനിൽക്കുന്ന അവസ്ഥയിലാണ് കണ്ടെത്തിയത് മുഖം പ്ലാസ്റ്റിക് കവർ കൊണ്ട് മൂടിയിരുന്നു. കുടുംബാംഗങ്ങളെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ചേതൻ ജീവനൊടുക്കിയതെന്നാണ് സംശയിക്കുന്നത്. എന്തിനാണ് കൃത്യം നടത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. സാമ്പത്തിക ബാധ്യതയുണ്ടോയെന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. യുഎസിലുള്ള സഹോദരനെ വിളിച്ച് മരിക്കാൻ പോകുന്നുവെന്ന് പറഞ്ഞ ശേഷമായിരുന്നു ചേതൻ കൃത്യം നടത്തിയത്. സഹോദരൻ മൈസൂരുപ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജിപ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശംബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി
പൂർണ്ണ പേജ് കാണുക ›