ഹോം › ദേശീയം

ജാർഖണ്ഡിൽ ചരക്കു ട്രെയിനുകൾ കൂട്ടിയിടിച്ചു; രണ്ട് ലോക്കോ പൈലറ്റുമാർ അടക്കം മൂന്ന് പേർ മരിച്ചു

By MJ Desk · 01 Apr 2025, 02:46 PM

ജാർഖണ്ഡിലെ സാഹിബ്ഗഞ്ചിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ലോക്കോ പൈലറ്റുകൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. കൽക്കരി നിറച്ച ചരക്ക് തീവണ്ടി ഗുഡ്‌സ് ട്രെയിനിൽ ഇടിച്ചാണ് അപകടം. അഞ്ച് റെയിൽവേ തൊഴിലാളികൾക്കും ഒരു സിആർപിഎഫ് ജവാനും അപകടത്തിൽ പരുക്കേറ്റു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഭരണകൂടം ഒരു സംഘത്തെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. സാഹിബ്ഗഞ്ച് ജില്ലയിലെ ബർഹൈത്ത് പോലീസ് സ്റ്റേഷൻ പ്രദേശത്തിന് സമീപമുള്ള ഫറാക്ക-ലാൽമതിയ എംജിആർ റെയിൽവേ ലൈനിലാണ് അപകടം നടന്നത്. പ്രാഥമിക വിവരം അനുസരിച്ച്, ബർഹൈത്ത് എംടിയിൽ നിർത്തിയിട്ടിരുന്ന ഒഴിഞ്ഞ ഗുഡ്സ് ട്രെയിനിൽ ലാൽമതിയയിൽ നിന്ന് വരികയായിരുന്ന കൽക്കരി നിറച്ച ഗുഡ്സ് ട്രെയിൻ ഇടിക്കുകയായിരുിന്നു. ഇന്ന് പുലർച്ചെ 3:30 ഓടെയാണ് കൂട്ടിയിടി ഉണ്ടായത്. അപകടം നടന്ന രണ്ട് ഗുഡ്സ് ട്രെയിനുകളും ട്രാക്കുകളും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻടിപിസിയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് പോലീസ് പറഞ്ഞു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിഅസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യംമോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി
പൂർണ്ണ പേജ് കാണുക ›