{"vars":{"id": "89527:4990"}}

ജനറൽ നരവനെയുടെ പുസ്തക വിവാദം; പെൻഗ്വിൻ ബുക്‌സ് അധികൃതരെ പോലീസ് ചോദ്യം ചെയ്തു
 

 

കരസേന മുൻ ജനറൽ എംഎം നരവനെയുടെ പുസ്തക വിവാദത്തിൽ പുതിയ നീക്കവുമായി കേന്ദ്ര പ്രതിരോധ മന്ത്രാലയം. പ്രതിരോധ സേനകളിലെ വിരമിച്ച ഉദ്യോഗസ്ഥർക്കും നിലവിൽ സേവനം അനുഷ്ഠിക്കുന്നവർക്കും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ പുതിയ ചട്ടക്കൂട് ഉണ്ടാക്കും. അതേസമയം നരവനെയുടെ പുസ്തകം ചോർന്ന കേസുമായി ബന്ധപ്പെട്ട് പെൻഗ്വിൻ ബുക്‌സ് അധികൃതരെ പോലീസ് ചോദ്യം ചെയ്തു

ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി എന്ന പുസ്തകത്തിന് പ്രസിദ്ധീകരണത്തിന് അനുമതി ലഭിക്കും മുമ്പേ ചോർന്നതിലാണ് വിവാദം കത്തുന്നത്. മുൻകൂട്ടി കോപ്പികൾ അച്ചടിച്ചില്ലെന്ന പെൻഗ്വിന്റെ വാദം പോലീസ് കണക്കിലെടുക്കുന്നില്ല. ചില കോപ്പികൾ നേരത്തെ അച്ചടിച്ചിരുന്നുവെന്നും ഇത് ചില വ്യക്തികൾക്ക് കൈമാറിയെന്നും പോലീസ് പറയുന്നു

ഒരു വെബ്‌സൈറ്റിൽ പുസ്തകം വിൽപ്പനക്ക് എത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. യുഎസ്, കാനഡ, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ പ്രീ പ്രിന്റ് കോപ്പിയുടെ വിതരണം നടന്നുവെന്ന ആരോപണത്തിലും പരിശോധന നടക്കുകയാണ്.