ഹോം › ദേശീയം

ഹാഷിം മൂസ ജമ്മു കാശ്മീർ വനാന്തരങ്ങളിലുണ്ടെന്ന് വിവരം; ജീവനോടെ പിടികൂടാൻ സമഗ്ര ഓപറേഷൻ

By MJ Desk · 30 Apr 2025, 12:07 PM

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത ലഷ്‌കറെ ത്വയിബ ഭീകരൻ ഹാഷിം മൂസ ജമ്മു കാശ്മീരിലെ വനങ്ങളിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന് വിവരം. സുരക്ഷാ ഏജൻസികളാണ് ഹാഷിം മൂസ കാശ്മീരിലെ വനാന്തരങ്ങളിൽ ഒളിവിൽ കഴിയുന്നതായി വിവരം നൽകിയത്. ഹാഷിം മൂസയെ കണ്ടെത്താൻ സമഗ്ര ഓപറേഷൻ ആരംഭിച്ചതായി സുരക്ഷാ ഏജൻസികൾ അറിയിച്ചു. ഇയാൾ പാക്കിസ്ഥാനിലേക്ക് രക്ഷപ്പെടാൻ ശ്രമം നടത്തിയതായും റിപ്പോർട്ടുണ്ട്. ഹാഷിം മൂസയെ കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് ജമ്മു കാശ്മീർ പോലീസ് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്ക് ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ സ്ഥിരീകരിക്കാൻ ഹാഷിം മൂസയെ ജിവനോടെ പിടിക്കേണ്ടതുണ്ട് പാക്കിസ്ഥാന്റെ സ്‌പെഷ്യൽ സർവീസ് ഗ്രൂപ്പിലെ പാരാ കമാൻഡോ ആയി ഹാഷിം മൂസ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് ഭീകര സംഘടനയായ ലഷ്‌കറെ ത്വയിബയിൽ ചേർന്ന് നിരവധി ഭീകരാക്രമണങ്ങളിൽ പങ്കാളിയായിട്ടുണ്ട്. 2023ലാണ് ഇയാൾ ഇന്ത്യയിലേക്ക് കടന്നതെന്നാണ് വിവരം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിഅസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യംമോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി
പൂർണ്ണ പേജ് കാണുക ›