ഹോം › ദേശീയം

ചുമതലകൾ നൽകുമെന്ന് പറഞ്ഞ് പറ്റിച്ചു; ബിജെപിക്കെതിരെ ശരത് കുമാർ, ഡിഎംകെയിൽ ചേർന്നേക്കും

By MJ Desk · 23 Mar 2026, 08:19 AM

പ്രധാന ചുമതലകൾ നൽകാമെന്ന വാഗ്ദാനം ബിജെപി പാലിച്ചില്ലെന്ന് നടൻ ശരത് കുമാർ. താനും ഭാര്യ രാധികയും ഇത്തവണ മത്സരിക്കില്ലെന്നും ശരത് കുമാർ വ്യക്തമാക്കി. ബിജെപിയുമായി ഇടഞ്ഞ ശരത് കുമാർ ഡിഎംകെയിൽ ചേർന്നേക്കുമെന്നാണ് വിവരം

സമത്വ മക്കൾ കക്ഷി നേതാവായിരുന്ന ശരത് കുമാർ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് ബിജെപിയിൽ ചേർന്നത്. രാധിക വിരുദനഗറിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ബിജെപിയിൽ ചേർന്ന് രണ്ട് വർഷമായിട്ടും തന്റെ അനുയായികൾക്ക് പാർട്ടിയിൽ സ്ഥാനമൊന്നും നൽകിയില്ലെന്ന് ശരത് കുമാർ പറഞ്ഞു

തനിക്ക് ദേശീയതലത്തിൽ ചുമതല നൽകുമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. തിങ്കളാഴ്ച ചെന്നൈയിലെത്തുന്ന കേന്ദ്രമന്ത്രി പീയുഷ് ഗോയലിനെ കണ്ട് ഇക്കാര്യം അറിയിക്കാനിരിക്കുകയാണ് താരം.
 

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യാത്ര മുടക്കാൻ വിമാനത്തിനുള്ളിൽ വ്യാജ ഹൈജാക്ക് ഭീഷണി; കൊൽക്കത്തയിൽ 56-കാരൻ അറസ്റ്റിൽതാൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണംതാൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണംഇന്ത്യയിൽ നടന്ന വിവാഹത്തിന് വിദേശ വിവാഹമോചനം അംഗീകരിക്കില്ല; പുനർവിവാഹം ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതിദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യം ചെയ്ത യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയ്ക്ക് ഗുരുതര പരിക്ക്ജമ്മു കശ്മീരിൽ അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെടുത്തു; പാക്കിസ്ഥാന്‍റേതെന്ന് സംശയം
പൂർണ്ണ പേജ് കാണുക ›