{"vars":{"id": "89527:4990"}}

വെടിയുതിർത്തത് ഇടനെഞ്ചിലേക്ക്, ഹൃദയവും തുളച്ച് വെടിയുണ്ട; സി ജെ റോയിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
 

 

ആദായനികുതി വകുപ്പ് റെയ്ഡിനിടെ, ജീവനൊടുക്കിയ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ സി ജെ റോയിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. വെടിവെച്ചത് നെഞ്ചിന്റെ ഇടതുവശത്താണ്. അഞ്ചാംവാരിയെല്ലിലൂടെ വെടിയുണ്ട ഹൃദയത്തിലേക്ക് തുളച്ചുകയറിയെന്ന് റിപ്പോർട്ടിൽ പറയുന്നു. 

മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്‌കാരം നാളെ ബെംഗളൂരുവിൽ നടക്കും. ബന്നാർഘട്ടയിലെ റോയിയുടെ ഉടമസ്ഥതയിലുള്ള നേച്ചർ കോൺഫിഡന്റ് കാസ്‌കേഡിൽ നാളെ വൈകിട്ട് നാല് മണിയോടെയാണ് സംസ്‌കാര ചടങ്ങുകൾ. ബന്നാർഘട്ടയിൽ സംസ്‌കരിക്കണമെന്നതായിരുന്നു റോയിയുടെ ആഗ്രഹമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. 

അതേസമയം കോൺഫിഡന്റ് ഗ്രൂപ്പിലെ ജീവനക്കാരുടെ മൊഴിയെടുപ്പ് തുടരുകയാണ്. ഹലസൂരിലെ ഹോട്ടലിലേക്ക് വിളിപ്പിച്ചാണ് മൊഴിയെടുക്കുന്നത്. കുടുംബാംഗങ്ങളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി.