ഹോം › ദേശീയം

പിരിഞ്ഞു താമസിക്കുന്ന ഭാര്യയെ ഭർത്താവ് വെടിവെച്ചു കൊന്നു; കാമുകന് ഗുരുതര പരുക്ക്

By MJ Desk · 25 Feb 2025, 10:30 AM

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ഭർത്താവ് ഭാര്യയെ വെടിവെച്ചു കൊന്നു. നരേഷ് എന്നയാളാണ് സംഘമായി എത്തി കൊലപാതകം നടത്തിയത്. മകനെ പരീക്ഷയെഴുതിക്കാനായി സ്‌കൂളിൽ എത്തിയ സമയത്താണ് യുവതിക്ക് വെടിയേറ്റത്. 35കാരിയായ സാവിത്രിയാണ് കൊല്ലപ്പെട്ടത് നരേഷും സാവിത്രിയും ഒരു വർഷമായി പിരിഞ്ഞു താമസിക്കുകയാണ്. ഖാൻപൂരിലെ സർവോദയ വിദ്യാമന്ദിർ ഇന്റർകോളേജിൽ മകന് പരീക്ഷ എഴുതുന്നതിനായി എത്തിയതായിരുന്നു സാവിത്രി. നിലവിൽ കാമുകനായ സർജീത് സിംഗിനൊപ്പമാണ് ഇവർ താമസിക്കുന്നത്. സുർജീത്തും സാവിത്രിക്കൊപ്പം ആക്രമണ സമയത്തുണ്ടായിരുന്നു. നരേഷ് ആദ്യം സാവിത്രിയുടെ തലയ്ക്കാണ് വെടിയുതിർത്തത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച സർജിത് സിംഗിന് തോളിലും വെടിയേറ്റു. സാവിത്രി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സർജീത് ആശുപത്രിയിൽ തുടരുകയാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജിപ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശംബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി
പൂർണ്ണ പേജ് കാണുക ›