ഹോം › ദേശീയം

പുഷ്പ 2, ഗെയിം ചെയ്ഞ്ചർ നിർമ്മാതാക്കളുടെ വീടുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ്

By News Desk · 21 Jan 2025, 08:53 PM

ഹൈദരാബാദ്: തെലുങ്ക് സിനിമ വ്യവസായം അടുത്തിടെ സാക്ഷിയായ നാടകീയ സംഭവവികാസങ്ങൾക്ക് പിന്നാലെ, ടോളിവുഡിലെ പ്രമുഖ നർമ്മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. രാം ചരൺ നായകനായ ‘ഗെയിം ചെയ്ഞ്ചര്‍’, അല്ലു അർജുൻ നായകനായ ‘പുഷ്പ 2: ദി റൂള്‍’ എന്നീ ചിത്രങ്ങളുടെ നിർമ്മാതാക്കളുടെ വീടുകളിലും ഓഫീസുകളിലുമാണ് ഒരേസമയം റെയ്ഡ് നടന്നതെന്നാണ് വിവരം. ഗെയിം ചെയ്ഞ്ചറിന്റെ നിർമ്മാതാവും തെലങ്കാന ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ചെയർമാനുമായ ദിൽ രാജു, മകൾ ഹൻസിത റെഡ്ഡി, ഷിരിഷ്, ‘പുഷ്പ 2: ദി റൂള്‍’ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സിലെ നവീൻ യെർനേനി, രവിശങ്കർ എന്നിവരുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. സിനിമ നിർമ്മാതാക്കളുമായി ബന്ധപ്പെട്ട എട്ടോളം സ്ഥാപനങ്ങളിൽ റെയ്ഡ് നടന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നികുതിവെട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന സംശയത്തെ തുടർന്നാണ് പരിശോധനയെന്ന് വൃത്തങ്ങൾ അറിയിച്ചു. ആദായനികുതി വകുപ്പിന്റെ 55 ടീമുകൾ റെയ്ഡിന് പങ്കെടുത്തെന്നാണ് വിവരം. സാമ്പത്തിക പൊരുത്തക്കേടുകളും നികുതി തട്ടിപ്പുകളും കണ്ടെത്തുന്നതിനായാണ് റെയ്ഡ് നടത്തിയതെന്ന് അന്വേഷണവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. അതേസമയം, ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ പുഷ്പ 2, ഇന്ത്യയിൽ നിന്ന് മാത്രം 1228 കോടി രൂപയും ആഗോള കളക്ഷനായി 1734 കോടി രൂപയും നേടിയിരുന്നു. എന്നാൽ 450 കോടി ബജറ്റിലൊരുക്കിയ ഗെയിം ചെയ്ഞ്ചറിന് കാര്യമായ നേട്ടമണ്ടാക്കാനായില്ലെന്നാണ് വിവരം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജിപ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശംബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതിസാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ
പൂർണ്ണ പേജ് കാണുക ›