ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ പ്രധാനി; ഡൽഹിയിലെ ലേഡി ഡോൺ നേഹ അറസ്റ്റിൽ
Feb 20, 2026, 10:38 IST
ലോറൻസ് ബിഷ്‌ണോയി സംഘത്തിന് വേണ്ടി ലഹരിക്കടത്ത് കൈകാര്യം ചെയ്യുന്ന ഖുസ്‌നുമ അൻസാരി എന്നറിയപ്പെടുന്ന നേഹ അറസ്റ്റിൽ. ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ കൗണ്ടർ ഇന്റലിജൻസാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഘത്തിലെ പ്രധാനിയും ആയുധവിതരണക്കാരനുമായ ബോബി കപൂറിന്റെ പങ്കാളിയാണ് നേഹ. ബോബി കപൂറിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
ലോറൻസ് ബിഷ്‌ണോയി, ഹാഷിം ബാബ സംഘങ്ങളുടെ പ്രധാന ആയുധ വിതരണക്കാരനായിരുന്നു ബോബി. യഥാർഥ പേര് മഹ്ഫൂസ് എന്നാണ്. ഐഎസ്‌ഐയുമായി ബന്ധമുള്ള ആയുധ വ്യാപാരി സലിം പിസ്റ്റളിൽ നിന്നുമാണ് ബോബി തോക്കുകൾ വാങ്ങിയിരുന്നത്
ബിഷ്‌ണോയി സംഘത്തിൽ നിന്ന് അറസ്റ്റിലാകുന്ന മൂന്നാമത്തെ വനിതയാണ് ലേഡി ഡോൺ ആയ നേഹ. ഡൽഹിയിൽ ഇവർ ബ്യൂട്ടി പാർലർ നടത്തിയിരുന്നു. മാഡം സെഹർ എന്നാണ് ഇവർ പോലീസ് സർക്കിളിൽ അറിയപ്പെടുന്നത്.