{"vars":{"id": "89527:4990"}}

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ മരിച്ചു; മറ്റ് 5 പേർക്കും ജീവൻ നഷ്ടമായി
 

 

മഹാരാഷ്ട്രയിലെ ബരാമതിയിൽ വിമാനം തകർന്നുണ്ടായ അപകടത്തിൽ ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു. 66 വയസായിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേർക്കും ജീവൻ നഷ്ടമായതായാണ് റിപ്പോർട്ട്. 

ഇന്ന് രാവിലെയാണ് മുംബൈയിൽ നിന്നും ബരാമതിയിലേക്ക് പവാറും അനുയായികളും സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്തത്. അപകടത്തിൽപ്പെട്ട വിമാനം പൂർണമായും കത്തിനശിച്ചു. ലാൻഡിംഗിന് തൊട്ടുമുമ്പായിരുന്നു അപകടം. രാവിലെ 8.45ഓടെയാണ് അപകടം നടന്നത്

താഴെ വീണ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും അനുയായികളുമാണ് മരിച്ച മറ്റ് അഞ്ച് പേർ. ആരുടെയും ജീവൻ രക്ഷിക്കാനായില്ല.