{"vars":{"id": "89527:4990"}}

മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി; സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്തു
 

 

മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി; സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്തു
അന്തരിച്ച എൻസിപി നേതാവ് അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രജിജ്ഞ ചെയ്തു. മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയാണ് സുനേത്ര. ഇന്ന് ചേർന്ന എൻസിപി നിയമസഭാ കക്ഷി യോഗം സുനേത്രയെ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു.

നിയമസഭാ കക്ഷി യോഗത്തിൽ മുതിർന്ന നേതാവ് ഛഗൻ ഭുജ്ബൽ സുനേത്രയുടെ പേര് നിർദേശിച്ചു. മറ്റ് നേതാക്കൾ പിന്താങ്ങുകയും ചെയ്തു. ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സർക്കാരിന്റെ ഭാഗമാണ് അജിത് പവാർ വിഭാഗം എൻസിപി

സുനേത്ര പവാർ നിലവിൽ രാജ്യസഭാ എംപിയാണ്. മഹാരാഷ്ട്ര നിയമസഭയിൽ ഇവർ അംഗമല്ല. അജിത് പവാറിന്റെ വിയോഗത്തെ തുടർന്ന് ഒഴിവ് വന്ന ബാരാമതിയിൽ നിന്നും സുനേത്ര നിയമസഭയിലേക്ക് മത്സരിക്കും