കർണാടകയിലെ ഗോകർണത്ത് മലയാളി എംബിബിഎസ് വിദ്യാർഥിനി കടലിൽ മുങ്ങിമരിച്ചു
Jan 27, 2026, 15:37 IST
കർണാടകയിലെ ഗോകർണത്ത് മലയാളി എംബിബിഎസ് വിദ്യാർഥിനി കടലിൽ മുങ്ങിമരിച്ചു. കാർവാർ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനി കല്യാണിയാണ്(20) മരിച്ചത്
കൊല്ലം പരവൂർ കോട്ടപ്പുറം സ്വദേശിനിയാണ് കല്യാണി. വിനോദയാത്രക്കിടെയാണ് വിദ്യാർഥികൾ ഗോകർണ ബീച്ചിലെച്ചിയത്.
ഇതിനിടെ ബീച്ചിൽ വെച്ച് കല്യാണി തിരയിൽ അകപ്പെടുകയായിരുന്നു. സഹപാഠികളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് സംസ്‌കരിച്ചു