{"vars":{"id": "89527:4990"}}

പഞ്ചായത്ത് പ്രസിഡന്റ് ആകാൻ രണ്ടിൽ കൂടുതൽ കുട്ടികൾ പാടില്ലെന്ന നിബന്ധന; ഒരു മകളെ കനാലിൽ മുക്കിക്കൊന്ന് പിതാവ്
 

 

പഞ്ചായത്ത് പ്രസിഡന്റ് ആകാൻ വേണ്ടി ആറ് വയസുള്ള മകളെ കനാലിൽ മുക്കിക്കൊന്ന് പിതാവ്. മഹാരാഷ്ട്രയിലെ നന്ദേതിലാണ് സംഭവം. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രണ്ട് കുട്ടികളിൽ കൂടുതൽ പാടില്ലെന്ന നിബന്ധന മറികടക്കാനായാണ് കൊടുംക്രൂരത നടത്തിയത്. മഹാരാഷ്ട്ര തെലങ്കാന അതിർത്തിയിലെ മുഖേദ് താലൂക്കിലെ കെരൂർ സ്വദേശിയായ 28കാരനാണ് മകളെ കനാലിൽ മുക്കിക്കൊന്നത്

മഹാരാഷ്ട്രയിലെ നിയമപ്രകാരം രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതിയില്ല. ജനുവരി 29നാണ് ഇയാൾ നിസാമാബാദിലേക്ക് മകളുമായി ബൈക്കിലെത്തിയത്. തുടർന്ന് കനാലിൽ മകളെ മുക്കിക്കൊന്ന ശേഷം തിരിച്ച് വീട്ടിലെത്തി. കുട്ടിയുടെ മൃതദേഹം നാട്ടുകാർ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്

രണ്ട് ഇരട്ട പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് ഇയാൾക്കുണ്ടായിരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പദ്ധതിയിട്ടിരിക്കുകയായിരുന്നു 28കാരൻ. നിലവിലെ പഞ്ചായത്ത് പ്രസിഡന്റിനോട് കാര്യം പറഞ്ഞപ്പോൾ ഒരു കുട്ടിയെ ദത്ത് നൽകാനായിരുന്നു ഇയാൾക്ക് കിട്ടിയ ഉദ്ദേശം

എന്നാൽ ഒരു മകളെ കൊലപ്പെടുത്താനായിരുന്നു ഇയാൾ തീരുമാനിച്ചത്. സ്വന്തം ഗ്രാമത്തിൽ നിന്ന് 90 കിലോമീറ്റർ അകലെയുള്ള കനാലിലാണ് ആറ് വയസുകാരിയെ ഇയാൾ മുക്കിക്കൊന്നത്.