ഹോം › ദേശീയം

ഗ്രഹാം സ്റ്റെയിനെയും മക്കളെയും ചുട്ടുകൊന്ന കേസിലെ പ്രതിയെ ഒഡീഷ സർക്കാർ ജയിൽ മോചിതനാക്കി

By MJ Desk · 17 Apr 2025, 11:47 AM

ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ മിഷണറി ഗ്രഹാം സ്‌റ്റെയിനെയും പ്രായപൂർത്തിയാകാത്ത രണ്ട് മക്കളെയും തീവെച്ചു കൊന്ന കേസിലെ പ്രതിയെ നല്ല നടപ്പ് കണക്കിലെടുത്ത് ഒഡീഷ സർക്കാർ ജയിൽ മോചിതനാക്കി. ലോകത്ത് തന്നെ വലിയ വിവാദമുണ്ടാക്കിയ കേസിൽ 24 വർഷം ജയിലിലായിരുന്ന മഹേന്ദ്ര ഹെബ്രാമിനെയാണ് ബിജെപി സർക്കാർ ജയിൽ മോചിതനാക്കിയത് ജയിലിൽ നിന്ന് പുറത്തിറങ്ങിയ മഹേന്ദ്രയെ ജയ് ശ്രീറാം വിളികളോടെയാണ് സംഘ്പരിവാർ പ്രവർത്തകർ സ്വീകരിച്ചത്. കിയോഞ്ചാർ ജയിലിലായിരുന്നു പ്രതി. 1999 ജനുവരി 22നാണ് വാനിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഗ്രഹാം സ്റ്റെയിനെയും മക്കളായ പത്ത് വയസുകാരൻ ഫിലിപ്പ്, ആറ് വയസ്സുള്ള തിമോത്തി എന്നിവരെ ചുട്ടുകൊന്നത് ബജ്‌റംഗ് ദളായിരുന്നു കൊലപാതകത്തിന് പിന്നിൽ. മതപരിവർത്തനം ആരോപിച്ചായിരുന്നു ക്രൂരകൃത്യം. കേസിൽ 51 പേർ അറസ്റ്റിലായി. ഇതിൽ 37 പേരെ വിചാരണക്കിടെ കുറ്റവിമുക്തരാക്കി. ധാരാ സിംഗ്, മഹേന്ദ്ര ഹെബ്രാം അടക്കം 14 പേരെ ശിക്ഷിച്ചു. എന്നാൽ ഒഡീഷ ഹൈക്കോടതി 11 പേരെ കൂടി കുറ്റവിമുക്തരാക്കിയതോടെ കേസിൽ മൂന്ന് പേരാണ് ശിക്ഷ അനുഭവിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിഅസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യംമോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി
പൂർണ്ണ പേജ് കാണുക ›