ഹോം › ദേശീയം

ഗേൾഫ്രണ്ടിനെ കാണാന്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി പാക് യുവാവ്; പിടികൂടി തിരിച്ചയച്ച് ബിഎസ്എഫ്

By News Desk · 19 Jan 2025, 07:30 PM

ജയ്‌പൂർ: പെൺ സുഹൃത്തിനെ കാണുന്നതിനായി അതിർത്തി കടന്നെത്തിയ പാകിസ്ഥാനി യുവാവിനെ ബിഎസ്എഫ് തിരികെ പാകിസ്ഥാന് കൈമാറി. അഞ്ച് മാസം മുമ്പ് ഇന്ത്യയിലേക്ക് കടന്ന ജഗ്‌സി കോലിയെ ബാർമറിലെ ബക്ഷാസർ അതിർത്തിയിൽ വെച്ചാണ് പാകിസ്ഥാന് കൈമാറിയത്. ബിഎസ്എഫ് ആസ്ഥാനത്ത് നിന്നുള്ള അനുമതിയെ തുടർന്ന് ജഗ്‌സി കോലിയെ നാട്ടിലേക്ക് തിരികെ അയക്കുകയായിരുന്നു. 2024 ഓഗസ്‌റ്റ് 24 ന് രാത്രിയാണ് സംഭവം. അതിർത്തിയിലെ ഒരു ഗ്രാമത്തിൽ താമസിക്കുന്ന പെൺ സുഹൃത്തിനെ കാണാൻ ജഗ്‌സി കോലി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി. അതിർത്തി കടന്നതിൽ കുഴപ്പമുണ്ടെന്ന് മനസിലാക്കിയ കോലി, വീണ്ടും അതിർത്തി കടന്ന് ഓഗസ്‌റ്റ് 25ന് ബാർമർ സെദ്‌വയിലെ ജഡപ ഗ്രാമത്തിലെത്തി. പിന്നീട് ബിഎസ്എഫിൻ്റെ പിടിയിലാകുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിനായി കോലിയെ ബിഎസ്എഫ് പൊലീസിന് കൈമാറി. ചോദ്യം ചെയ്യലിൽ യുവാവിന് ദേശവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധമില്ലെന്ന് സ്ഥിരീകരിച്ചു. നവംബർ 5ന് ബക്ഷാസർ പൊലീസ് കോലിയെ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് അയച്ചു. പിന്നീട് സുരക്ഷാ ഏജൻസികൾ നടത്തിയ ചോദ്യം ചെയ്യലിൽ യുവാവിന് മറ്റ് ക്രിമിനൽ പശ്ചാത്തലങ്ങൾ ഒന്നും തന്നെ ഇല്ലാത്തതിനാലും ഉദ്ദേശം ശുദ്ധമായിരുന്നുവെന്ന് കണ്ടെത്തിയതിനാലും നാട്ടിലേക്ക് തിരികെ അയയ്‌ക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ബി‌എസ്‌എഫിന് കൈമാറുന്നതിന് മുമ്പ് പൊലീസ് കോലിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജിപ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശംബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതിസാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ
പൂർണ്ണ പേജ് കാണുക ›