പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും; സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യും
Jan 31, 2025, 08:11 IST
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഇതിന് മുമ്പ് പത്ത് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കാണും. സഭ നടത്തിപ്പിന് പ്രതിപക്ഷ പിന്തുണ തേടും. വഖഫ് നിയമഭേദഗതി ബില്ലിൽ സംയുക്ത പാർലമെന്ററി സമിതിയുടെ റിപ്പോർട്ട് മേശപ്പുറത്ത് വെക്കും. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഈ സമ്മേളനകാലത്ത് തന്നെ ബില്ല് പാസാക്കാനാണ് നീക്കം. കുംഭമേള ദുരന്തവും സർക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കും. നാളെയാണ് ധനമന്ത്രി പൊതു ബജറ്റ് അവതരിപ്പിക്കുക. തുടർച്ചയായ എട്ടാം ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചുനിർത്താനും നികുതിയിലുമൊക്കെ എന്തൊക്കെ പ്രഖ്യാപനങ്ങളാകും ഉണ്ടാകുക എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.