മോദി ട്രംപിന്റെ പാവയെന്ന് ബൃന്ദ കാരാട്ട്
Mar 3, 2026, 20:36 IST
ഇറാനെതിരായ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണത്തില്‍ മൗനം തുടരുന്ന കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഐഎം നേതാവ് ബൃന്ദ കാരാട്ട്. മോദി ട്രംപിന്റെ പാവയാണെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.
ട്രംപിന്റെ വാക്കുകള്‍ ആവര്‍ത്തിക്കുകയാണ് മോദി ചെയ്യുന്നത്. കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിയാണ് നടക്കുന്നതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.