ഹോം › ദേശീയം

പോസ്റ്റ് ഓഫീസുകളെ ആധുനികവത്കരിക്കും; കയറ്റുമതി സംരഭങ്ങൾക്ക് 20 കോടി വായ്പ

By MJ Desk · 01 Feb 2025, 11:54 AM

പോസ്റ്റ് ഓഫീസുകളെ ആധുനികവത്കരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തും. ഗ്രാമീണ മേഖലകളുടെ പുരോഗതിയാണ് ലക്ഷ്യം. ഗ്ലോബൽ മാനുഫാക്ചറിംഗ് ഹബ്ബായി ഇന്ത്യയെ മാറ്റിയത് ചെറുകിട വ്യവസായങ്ങളാണെന്നും ധനമന്ത്രി പറഞ്ഞു മത്സ്യബന്ധന മേഖലയുടെ സാധ്യതകൾ കൂടുതൽ ഉപയോഗപ്പെടുത്തും. ആൻഡമാൻ നിക്കോബാർ ലക്ഷദ്വീപ് ദ്വീപുകളെ ഇതിന്റെ ഭാഗമാക്കും. കയറ്റുമതി സംരഭങ്ങൾക്ക് 20 കോടി വായ്പ അനുവദിക്കും. ഉദ്യം പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത ചെറുകിട വ്യവസായങ്ങൾക്ക് അഞ്ച് ലക്ഷം രൂപ പരിധിയുള്ള ക്രെഡിറ്റ് കാർഡ് നൽകും. ആദ്യ വർഷം 10 ലക്ഷം കാർഡുകൾ പുറത്തിറക്കും സ്റ്റാർട്ടപ്പുകൾക്ക് 10,000 കോടി രൂപ കൂടി ബജറ്റിൽ വകയിരുത്തി. ചെറുകിട മൈക്രോ വ്യവസായങ്ങൾക്ക് 1.5 ലക്ഷം കോടിയും യൂണിറ്റുകൾക്കുള്ള സഹായം 5 കോടിയിൽ നിന്ന് 10 കോടിയിലേക്കും ഉയർത്തി. അടുത്ത നാല് വർഷത്തിനുള്ളിൽ നാഫെഡും എൻസിസിഎഫും പയറുവർഗങ്ങൾ സംഭരിക്കും. പരുത്തി കൃഷി കൂടുതൽ പ്രോത്സാഹിപ്പിക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജിപ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശംബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി
പൂർണ്ണ പേജ് കാണുക ›