രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇസ്രായേലിലേക്ക്
രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇസ്രായേലിലേക്ക് പോകും. രാവിലെ ഒമ്പത് മണിയോടെ ഇസ്രായേലിലേക്ക് പോകുന്ന നരേന്ദ്രമോദിക്ക് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. നെതന്യാഹുവുമായി മോദി ചർച്ച നടത്തും
ഇന്ന് ഇന്ത്യൻ സമയം രാത്രി എട്ട് മണിയോടെ ഇസ്രായേൽ പാർലമെന്റിനെ മോദി അഭിസംബോധന ചെയ്യും. നാളെ രണ്ട് രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ചർച്ച നടക്കും. സൈനിക വ്യാപാര മേഖലകളിലെ സഹകരണത്തിനുള്ള കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കും.
നരേന്ദ്രമോദിയുടെ സന്ദർശനത്തെ ഇസ്രായേൽ പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് സ്വാഗതം ചെയ്തു. മോദിയെ സ്വീകരിക്കാൻ ഇസ്രായേൽ ആകെ ഉത്സാഹത്തോടെയാണ് കാത്തിരിക്കുന്നതെന്ന് ലാപിഡ് എക്‌സിൽ കുറിച്ചു. ഇസ്രായേൽ പാർലമെന്റിലെ മോദിയുടെ പ്രസംഗം ബഹിഷ്‌കരിക്കേണ്ടി വരുമെന്ന് നേരത്തെ ലാപിഡ് പറഞ്ഞിരുന്നു