{"vars":{"id": "89527:4990"}}

ലോക്‌സഭയിലെ പ്രതിഷേധം; ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് തുടങ്ങി 8 എംപിമാർക്ക് സസ്‌പെൻഷൻ
 

 

ഇന്ത്യ-യുഎസ് വ്യാപാര കരാറിനെ ചൊല്ലി ഇന്ന് ലോക്‌സഭയിലുണ്ടായ പ്രതിഷേധത്തിൽ പ്രതിപക്ഷ എംപിമാർക്കെതിരെ നടപടിയുമായി സ്പീക്കർ ഓം ബിർള. കേരളത്തിൽ നിന്നുള്ള എംപിമാരായ  ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് അടക്കം എട്ട് എംപിമാരെ സസ്‌പെൻഡ് ചെയ്തു. സഭാ നടപടികൾ തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി

ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, മണിക്കം ടാഗോർ, അമരീന്ദർ സിംഗ് രാജ വാറിംഗ്, ഗുർജത് ഔജ്‌ല, പ്രശാന്ത് പടോളെ, കിരൺ കുമാർ റെഡ്ഡി എന്നീ കോൺഗ്രസ് എംപിമാരെയും സിപിഎം അംഗം സു വെങ്കിടേശനുമെതിരെയാണ് സ്പീക്കറുടെ നടപടി. സസ്‌പെൻഷനിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ പാർലമെന്റ് വളപ്പിൽ പ്രതിഷേധിച്ചു

ജനാധിപത്യവിരുദ്ധമായ നടപടിയാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് എംപിമാർ കുറ്റപ്പെടുത്തി. സസ്‌പെൻഷൻ അംഗീകാരം എന്നാണ് ഹൈബി ഈഡൻ പ്രതികരിച്ചത്. നാളെ 11 മണിക്ക് സസ്‌പെൻഡ് ചെയ്യപ്പെട്ട 8 എംപിമാരും പാർലമെന്റിന് മുന്നിൽ സത്യാഗ്രഹമിരിക്കുമെന്ന് ഹൈബി ഈഡൻ പറഞ്ഞു