ഹോം › ദേശീയം

ആർജി കർ മെഡിക്കൽ കോളേജിലെ ബലാത്സംഗ കൊല: പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ

By MJ Desk · 20 Jan 2025, 03:08 PM

കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിൽ ട്രെയിനി വനിതാ ഡോക്ടറെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവുശിക്ഷ. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും പ്രതിക്ക് വധശിക്ഷ വിധിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. വിധി കേൾക്കാനായി കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കളും കോടതിയിൽ എത്തിയിരുന്നു ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രതിയെ കോടതിയിൽ എത്തിച്ചത്. കുറ്റക്കാരനാണെന്ന് തെളിഞ്ഞുവെന്ന ജഡ്ജിയുടെ പരാമർശത്തിൽ പ്രതി വീണ്ടും കുറ്റം നിഷേധിച്ചു. തന്നെ കേസിൽ പെടുത്തിയതാണെന്ന് പ്രതി ആവർത്തിച്ചു. തന്നെ പോലീസ് ക്രൂര പീഡനത്തിന് ഇരയാക്കിയെന്നും പ്രതി ആരോപിച്ചു എന്നാൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിക്കുന്നതെന്ന് കോടതി പറഞ്ഞു. പ്രതിക്ക് മാനസാന്തരത്തിന് സമയം നൽകണമെന്നും അപൂർവങ്ങളിൽ അപൂർവമായ കേസ് അല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജിപ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശംബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതിസാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ
പൂർണ്ണ പേജ് കാണുക ›