ഹോം › ദേശീയം

രോഹിത് ശർമ തടിയൻ, ഇന്ത്യ കണ്ട മോശം ക്യാപ്റ്റൻ: അധിക്ഷേപ പരാമർശവുമായി കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്

By MJ Desk · 03 Mar 2025, 11:37 AM

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമക്കെതിരെ അധിക്ഷേപ പരാമർശവുമായി കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. രോഹിത് ശർമ ഒരു കായിക താരത്തിന് ചേരാത്ത തരത്തിൽ തടിയനാണെന്നും ഇന്ത്യ കണ്ട മോശം ക്യാപ്റ്റൻമാരിൽ ഒരാളാണെന്നുമാണ് ഷമ മുഹമ്മദിന്റെ പരാമർശം എക്‌സ് പോസ്റ്റിലാണ് കോൺഗ്രസ് നേതാവിന്റെ വിവാദ പരാമർശം. രോഹിത് ശർമ ഭാരം കുറയ്ക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഷമയുടെ പരാമർശത്തെ വിമർശിച്ച് നിരവധി പേർ രംഗത്തുവന്നു. കോൺഗ്രസിന്റേത് വെറുപ്പിന്റെ കടയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. രോഹിത് ലോകോത്തര കളിക്കാരാനാണെന്ന ഒരാളുടെ മറുപടിയോട് രൂക്ഷ ഭാഷയിലാണ് ഷമ പ്രതികരിച്ചത്. അദ്ദേഹത്തിന്റെ മുൻഗാമികളുമായി താരതമ്യപ്പെടുത്തുമ്പോൾ ലോകോത്തര നിലവാരം എന്താണ്. ഒരു ശരാശരി ക്യാപ്റ്റനും അതുപോലെ ഇന്ത്യയുടെ ക്യാപ്റ്റനാകാൻ ഭാഗ്യം ലഭിച്ച ശരാശരി കളിക്കാരാനുമാണ് രോഹിതെന്നും ഷമ കുറ്റപ്പെടുത്തി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജിപ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശംബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി
പൂർണ്ണ പേജ് കാണുക ›