{"vars":{"id": "89527:4990"}}

പാർലമെന്റിലെ പടിക്കെട്ടിൽ തെന്നിവീണ ശശി തരൂരിന്റെ കാലിന് പൊട്ടൽ
 

 

പാർലമെന്റ് വളപ്പിലെ പടിക്കെട്ടിൽ തെന്നി വീണ ശശി തരൂർ എംപിയുടെ കാലിന് പൊട്ടൽ. കാലിനേറ്റ പരുക്ക് പൊട്ടലാണെന്ന് പരിശോധനയിലാണ് സ്ഥിരീകരിച്ചത്. പാർലമെന്ററി പ്രവർത്തനങ്ങളിലും മറ്റും കഴിയുന്നയത്രയും തുടരുമെന്നും എല്ലാ ആശംസകൾക്കും നന്ദിയെന്നും തരൂർ അറിയിച്ചു

പാർലമെന്റ് നടപടികളിൽ വീൽച്ചെയറിൽ എത്തിയെങ്കിലും പങ്കെടുക്കുമെന്നും തരൂർ പറഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് അദ്ദേഹം പടിക്കെട്ടിൽ നിന്ന് വീണത്. ഉച്ചയോടെ ഫോണിൽ സംസാരിച്ചു കൊണ്ട് നടക്കുന്നതിനിടെയാണ് സംഭവം

അഖിലേഷ് യാദവ് എംപിയും തരൂരിന് ഒപ്പമുണ്ടായിരുന്നു. തരൂർ വീണതിന് പിന്നാലെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരും അഖിലേഷ് യാദവും ചേർന്ന് തരൂരിനെ പിടിച്ചെഴുന്നേൽപ്പിക്കുകയായിരുന്നു.