ഹോം › ദേശീയം

ലിഫ്റ്റില്‍ കുടുങ്ങിയ ആറു വയസുകാരന്‍ മരിച്ചു

By News Desk · 22 Feb 2025, 08:15 PM

അപ്പാര്‍ട്ട്മെന്‍റിലെ ലിഫ്റ്റില്‍ കുടുങ്ങി ആറു വയസുകാരന് ദാരുണാന്ത്യം. ഹൈദരാബാദിലെ ശാന്തിനഗര്‍ മേഖലയിലുള്ള മസാബ് ടാങ്കിലാണ് സംഭവമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ചികിത്സയ്ക്കിടെ ഇന്ന് രാവിലെയാണ് കുട്ടി മരിച്ചതെന്ന് നിലോഫര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്‌ച വൈകിട്ടാണ് കുട്ടി ലിഫ്റ്റില്‍ കുടുങ്ങിയത്. ഒന്നാം നിലയ്ക്കും രണ്ടാം നിലയ്ക്കുമിടയില്‍ ഭിത്തിക്കും ലിഫ്റ്റിനുമിടയില്‍ കുടുങ്ങുകയായിരുന്നു കുട്ടി. ഉടന്‍ തന്നെ അപ്പാര്‍ട്ട്മെന്‍റില്‍ താമസിക്കുന്നവര്‍ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. അഗ്നിശമന സേനയും ഡിആര്‍എഫ് സംഘവും ചേര്‍ന്ന് കുട്ടിയെ പുറത്തെടുത്തു. തങ്ങള്‍ വരുമ്പോള്‍ കുട്ടിയുടെ കുടുംബാംഗങ്ങള്‍ ലിഫ്റ്റിന് സമീപമുണ്ടായിരുന്നു. ഉടന്‍ തന്നെ സ്ഥലം പൊലീസും ഡിആര്‍എഫും ആംബുലന്‍സും എത്തിയെന്നും അഗ്നി ശമന സേനാ ഉദ്യോഗസ്ഥന്‍ അറിയിച്ചു. വയറിലും പുറത്തും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ നിലഫര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ അടിയന്തരമായി ശസ്‌ത്രക്രിയയ്ക്ക് വിധേയനാക്കി. സമാനമായ സംഭവത്തില്‍ ഒരാള്‍ വാറങ്കലിലെ ഒരു ഹോട്ടലില്‍ ലിഫ്റ്റില്‍ കുടുങ്ങിയിരുന്നു. എന്നാല്‍ ഇയാളെ രക്ഷിക്കാനായി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജിപ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശംബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി
പൂർണ്ണ പേജ് കാണുക ›