ഹോം › ദേശീയം

സുപ്രീം കോടതി വിധി: ഗവർണറുടെ ഒപ്പില്ലാതെ തന്നെ ബില്ലുകൾ നിയമമാക്കി തമിഴ്‌നാട് സർക്കാർ

By MJ Desk · 12 Apr 2025, 03:37 PM

ഗവർണർ തടഞ്ഞുവെച്ച ബില്ലുകൾ നിയമമാക്കി ചരിത്ര നീക്കവുമായി തമിഴ്നാട് സർക്കാർ.സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് സർക്കാരിന്റെ സുപ്രധാന നീക്കം. ഇതാദ്യമായാണ് ഗവർണറുടേയോ രാഷ്ട്രപതിയുടേയോ ഒപ്പ് ഇല്ലാതെ ബില്ലുകൾ നിയമമാകുന്നത്. പത്തുബില്ലുകൾ തടഞ്ഞുവെച്ച തമിഴ്നാട് ഗവർണർ ആർ എൻ രവിയുടെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചിരുന്നു. 2020ൽ പാസാക്കിയ ഒരു ബില്ലുൾപ്പെടെ 12 ബില്ലുകൾ ഗവർണർ ആർ എൻ രവി അംഗീകാരം നൽകാതെ മാറ്റി വയ്ക്കുകയായിരുന്നു. ഗവർണർ ബില്ലുകൾ ഗവർണർ ബില്ലുകൾ പാസാക്കുന്നതിൽ കാലതാമസം വരുത്തുകയാണെന്ന് ആരോപിച്ച് തമിഴ്‌നാട് സർക്കാർ 2023ലാണ് സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യ്തത്. രാഷ്ട്രപതിയുടെ അംഗീകാരത്തിനായി പത്ത് ബില്ലുകൾ മാറ്റിവെച്ചത് നിയമവിരുദ്ധമാണെന്നും ഗവർണർ സർക്കാരിന്റെ ഉപദേശം അനുസരിച്ച് പ്രവർത്തിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ജനങ്ങളുടെ ക്ഷേമത്തിനായിട്ടാണ് സർക്കാരുകൾ നിയമം കൊണ്ടുവരുന്നത്. അതിൽ തടയിടുന്ന നിലപാട് ശരിയല്ല. രാഷ്ട്രപതിക്ക് വിട്ട ബില്ലുകൾ റദ്ദാക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിഅസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യംമോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി
പൂർണ്ണ പേജ് കാണുക ›