ഹോം › ദേശീയം

തെലങ്കാന ദുരഭിമാന കൊല: മുഖ്യപ്രതിക്ക് വധശിക്ഷ, ആറ് പ്രതികൾക്ക് ജീവപര്യന്തം

By MJ Desk · 11 Mar 2025, 08:19 AM

രാജ്യത്തെ ഞെട്ടിച്ച തെലങ്കാന ദുരഭിമാന കൊലയിൽ മുഖ്യപ്രതിക്ക് വധശിക്ഷ. ഉയർന്ന ജാതിയിൽപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്തതിന് ദളിത് യുവാവിനെ ഗർഭിണിയായ ഭാര്യയുടെ മുന്നിലിട്ട് വെട്ടിനുറുക്കി കൊന്ന കേസിലാണ് വിധി. 2018ൽ മിരിയാൽഗുഡയിൽ നടന്ന സംഭവത്തിൽ നൽഗൊണ്ട കോടതിയാണ് വാടക കൊലയാളിയും രണ്ടാം പ്രതിയുമായ സുഭാഷ് കുമാർ ശർമയെ വധശിക്ഷക്ക് വിധിച്ചത്. മറ്റ് ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷയും വിധിച്ചു സമ്പന്ന കുടുംബാംഗമായ അമൃതവർഷിണിയെ വിവാഹം ചെയ്‌തെന്ന ദുരഭിമാനത്തെ തുടർന്നാണ് പെരുമല്ല പ്രണയ് കുമാർ(23) എന്ന യുവാവിനെ കൊലപ്പെടുത്തിയത്. അമൃത വർഷിണിയുടെ പിതാവ് മാരുതി റാവുവാണ് ഒരു കോടി രൂപ നൽകി വാടക കൊലയാളികളെ ഏർപ്പാടാക്കിയത് 2018 സെപ്റ്റംബർ 14ന് ഗർഭിണിയായ അമൃതയുമൊത്ത് ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് പ്രണയ് കുമാറിനെ വെട്ടിക്കൊന്നത്. 2019ൽ അമൃതവർഷിണി ഒരു കുഞ്ഞിന് ജന്മം നൽകി. അച്ഛനടക്കമുള്ള പ്രതികൾക്ക് ശിക്ഷ വാങ്ങിച്ചു നൽകാനും പ്രണയ്ക്ക് നീതി വാങ്ങി കൊടുക്കാനും അമൃതവർഷിണി നടത്തിയ പോരാട്ടമാണ് ഒടുവിൽ വിജയം കാണുന്നത്. കേസിൽ അറസ്റ്റിലായ മാരുതി റാവു 2020ൽ ജയിലിൽ വെച്ച് ആത്മഹത്യ ചെയ്തിരുന്നു. മുഹമ്മദ് അസ്ഗർ അലി, മുഹമ്മദ് അബ്ദുൽ ബാരി, അബ്ദുൽ കരീം, മാരുതി റാവുവിന്റെ സഹോദരൻ ശ്രാവൺ കുമാർ, ഡ്രൈവർ എസ് ശിവ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജിപ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശംബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി
പൂർണ്ണ പേജ് കാണുക ›