ഹോം › ദേശീയം

എഎപിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടി; പാർട്ടിയുടെ മുഖമായ കെജ്രിവാളും തോറ്റു

By MJ Desk · 08 Feb 2025, 02:33 PM

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ അന്തിമ ഘട്ടത്തിലെത്തുമ്പോൾ കടുത്ത നാണക്കേടിലാണ് ആംആദ്മി പാർട്ടി. അധികാരം നഷ്ടമായതോടെ, ബിജെപി 27 വർഷത്തിന് ശേഷം ഡൽഹിയിൽ അധികാരത്തിലെത്തുന്നതോ അല്ല അവരെ ബാധിക്കുന്നത്. അരവിന്ദ് കെജ്രിവാൾ എന്ന ഒരൊറ്റ ്മനുഷ്യനിൽ തൂങ്ങിയാടിയ പാർട്ടിയായിരുന്നു എഎപി. അവരുടെ രാഷ്ട്രീയ മുഖമായിരുന്ന കെജ്രിവാൾ തന്നെ തോറ്റതോടെ ആംആദ്മിയുടെ രാഷ്ട്രീയ ഭാവിയും ചോദ്യചിഹ്നത്തിലായിരിക്കുകയാണ് ന്യൂ ഡൽഹി മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായ പർവേഷ് വർമയോടാണ് കെജ്രിവാൾ തോറ്റത്. 3000 വോട്ടുകൾക്കാണ് കെജ്രിവാളിന്റെ പരാജയം. കെജ്രിവാൾ മാത്രമല്ല, എഎപിയിലെ രണ്ടാമനെന്ന് വിലയിരുത്തപ്പെടുന്ന മനീഷ് സിസോദിയയും തോറ്റമ്പി. ജംഗ്പുര മണ്ഡലത്തിൽ 500ലധികം വോട്ടുകൾക്കാണ് മനീഷ് സിസോദിയ പരാജയപ്പെട്ടത്. മുൻ ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനും പരാജയപ്പെട്ടു. അതേസമയം നിലവിലെ മുഖ്യമന്ത്രിയായ അതിഷി മെർലെന ജയിച്ചു. കൽക്കാജി മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർഥി രമേഷ് ബിധൂരിയെയാണ് അതിഷി പരാജയപ്പെടുത്തിയത്. ഡൽഹി കാലങ്ങളോളം ഭരിക്കാമെന്ന കെജ്രിവാളിന്റെ പ്രതീക്ഷകൾക്കേറ്റ തിരിച്ചടി കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജിപ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശംബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി
പൂർണ്ണ പേജ് കാണുക ›