ഹോം › ദേശീയം

രാജ്യം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം; ബിജെപിയുടെ വിജയമെല്ലാം തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ഖാർഗെ

By MJ Desk · 09 Apr 2025, 02:45 PM

രാജ്യം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ. ഗുജറാത്തിൽ നടക്കുന്ന എഐസിസി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഖാർഗെ. തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ചാണ് ബിജെപി വിജയം നേടിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരുമായി ചേർന്ന് ഒത്തുകളിക്കുകയാണെന്നും ഖാർഗെ പറഞ്ഞു മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് അടക്കം സമീപകാലത്ത് ബിജെപി ജയിച്ച തെരഞ്ഞെടുപ്പിൽ ഇവിഎം അട്ടിമറി നടന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ പോലും സംശയത്തിന്റെ നിഴലിലാണ്. ലോകം മുഴുവൻ ബാലറ്റിലേക്ക് മാറുകയാണ്. എന്നാൽ നാം ഇപ്പോഴും ഇവിഎം ഉപയോഗിക്കുന്നു. ഇതെല്ലാം തട്ടിപ്പാണ് രാജ്യത്തെ വർഗീയമായി ഭിന്നിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. വഖഫ് ചർച്ച രാത്രി വൈകിയും നീട്ടിക്കൊണ്ടുപോയത് ഈ ധ്രുവീകരണം ലക്ഷ്യമിട്ടാണ്. പ്രതിപക്ഷ നേതാവിന് സഭയിൽ സംസാരിക്കാൻ പോലും അവസരം നൽകുന്നില്ല. സംസ്ഥാന സർക്കാരുകളുമായുള്ള ബന്ധം വളരെ മോശമായി. ഗവർണർമാരെ കേന്ദ്രത്തിന്റെ ആയുധമാക്കുന്നുവെന്നും ഖാർഗെ പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിഅസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യംമോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി
പൂർണ്ണ പേജ് കാണുക ›