ഹോം › ദേശീയം

ഓരോ ഇന്ത്യക്കാരന്റെയും സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്ന ബജറ്റെന്ന് പ്രധാനമന്ത്രി

By MJ Desk · 01 Feb 2025, 04:48 PM

ഓരോ ഇന്ത്യക്കാരന്റെയും സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റ് അവതരണത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളുടെ ബജറ്റാണിത്. ഇന്ത്യയുടെ വികസന യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഇന്ന്. യുവാക്കൾക്ക് നിരവധി മേഖലകൾ തുറന്നു കൊടുത്തിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു ട്രഷറി നിറയ്ക്കുന്നതിന് പകരം ജനങ്ങളുടെ സമ്പാദ്യം വർധിപ്പിക്കുന്നതിനാണ് ബജറ്റ് മുൻഗണന നൽകുന്നത്. നികുതിയിളവ് നടപടികൾ മധ്യവർഗത്തിനും ശമ്പളക്കാർക്കും ഗണ്യമായി ഗുണം ചെയ്യും. ഇത് നിക്ഷേപം വർധിപ്പിക്കുകയും രാജ്യത്തെ വിക്ഷിത് ഭാരത് ലക്ഷ്യത്തിലേക്ക് നയിക്കുകയും ചെയ്യും. ഈ ബജറ്റ് ശക്തി വർധിപ്പിക്കുന്നതാണ്. സമ്പാദ്യം, നിക്ഷേപം, ഉപഭോഗം, വളർച്ച എന്നിവ വേഗത്തിൽ വർധിപ്പിക്കും. ഈ ജനങ്ങളുടെ ബജറ്റിന് ധനമന്ത്രി നിർമല സീതാരാമനെയും അവരുടെ മുഴുവൻ സംഘത്തെയും അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജിപ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശംബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി
പൂർണ്ണ പേജ് കാണുക ›