കഴിഞ്ഞ വർഷം വരെ അസമിലെ പിസിസി അധ്യക്ഷൻ; ഭൂപെൻ ബോറ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക്
Feb 16, 2026, 12:14 IST
അസമിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. മുൻ സംസ്ഥാന അധ്യക്ഷൻ ഭൂപെൻ ബോറ കോൺഗ്രസിൽ നിന്ന് രാജിവെച്ചു. കോൺഗ്രസ് അധ്യക്ഷന് രാജിക്കത്ത് അയച്ച ബോറ ഉടൻ ബിജെപിയിൽ ചേരുമെന്നാണ് വിവരം
പാർട്ടിയിൽ താൻ അവഗണിക്കപ്പെട്ടെന്നും രാജിക്ക് കാരണം പാർട്ടിയിൽ നിന്ന് നേരിടുന്ന അവഗണനയാണെന്നും ബോറ രാജിക്കത്തിൽ ആരോപിച്ചു. 2021 മുതൽ 2025 വരെ പാർട്ടി സംസ്ഥാന അധ്യക്ഷനായിരുന്നു ബോറ
കഴിഞ്ഞ വർഷമാണ് ബോറയെ സ്ഥാനത്ത് നിന്ന് നീക്കിയത്. ഗൗരവ് ഗോഗോയിയാണ് നിലവിൽ അസമിലെ കോൺഗ്രസ് അധ്യക്ഷൻ. കോൺഗ്രസ് വിട്ടെത്തുന്ന ഭൂപെൻ ബോറക്ക് ബിജെപിയിൽ അർഹിക്കുന്ന സ്ഥാനം നൽകുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു