ഹോം › ദേശീയം

ജൽഗാവിലുണ്ടായത് അസാധാരണ ട്രെയിൻ അപകടം; മരിച്ചവരുടെ എണ്ണം 13 ആയി

By MJ Desk · 23 Jan 2025, 11:53 AM

മഹാരാഷ്ട്രയിലെ ജൽഗാവിലുണ്ടായ ട്രെയിൻ അപകടത്തിൽ മരണം 13 ആയി. ഒമ്പത് പുരുഷൻമാരും നാല് സ്ത്രീകളുമാണ് മരിച്ചത്. ജൽഗാവിൽ ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ദുരന്തമുണ്ടായത്. ലക്‌നൗവിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന പുഷ്പക് എക്‌സ്പ്രസിന്റെ വീലുകളിൽ പുക കണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് ആളുകൾ പരിഭ്രാന്തരായി പുറത്തേക്ക് ചാടുകയായിരുന്നു. ചാടിയ പലരും തൊട്ടപ്പുറത്തെ ട്രാക്കിലേക്ക് വീഴുകയും ഇതുവഴി ആ സമയം കടന്നുപോയ ട്രെയിൻ ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു പുഷ്പക് എക്‌സ്പ്രസിലെ ബി4 കോച്ചിലെ യാത്രക്കാരാണ് പരിഭ്രാന്തരായി പുറത്തുചാടിയത്. ട്രെയിനിൽ നിന്ന് ചാടിയ ഇവരിൽ കുറച്ചുപേർ തൊട്ടടുത്ത ട്രാക്കിൽ വീഴുകയും ഇതുവഴി കടന്നുപോകുകയായിരുന്ന കർണാടക എക്‌സ്പ്രസ് ഇവരെ ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നു. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ ചികിത്സ സംസ്ഥാനം വഹിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. അതേസമയം വീലുകളിൽ നിന്ന് പുക ഉയർന്നുവെന്ന് വ്യാജ മുന്നറിയിപ്പ് നൽകിയവരെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജിപ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശംബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി
പൂർണ്ണ പേജ് കാണുക ›