ഇന്ത്യക്ക് മേലുള്ള തീരുവ 18 ശതമാനമായി കുറച്ച് യുഎസ്; വ്യാപാര കരാർ സ്ഥിരീകരിക്കാതെ മോദി
Feb 3, 2026, 08:06 IST
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 18 ശതമാനത്തിലേക്ക് തീരുവ കുറച്ചതിന് ട്രംപിന് നന്ദിയെന്ന് മോദി എക്‌സിൽ കുറിച്ചു. എന്നാൽ വ്യാപാര കരാർ ആയോയെന്ന് മോദി സ്ഥിരീകരിച്ചിട്ടില്ല. വ്യാപാര കരാർ എന്ന പരാമർശം മോദിയുടെ പോസ്റ്റിൽ ഇല്ല
ട്രംപിന്റെ നേതൃത്വം ലോകസമാധാനത്തിന് സഹായകരമാണെന്നും ട്രംപിന്റെ സമാധാനശ്രമങ്ങളെ പിന്തുണക്കുമെന്നും മോദി പറഞ്ഞു. ഇന്ത്യക്ക് മേലുള്ള യുഎസ് തീരുവ 50 ശതമാനത്തിൽ 18 ശതമാനമാക്കിയെന്നാണ് ട്രംപ് പറഞ്ഞത്. ഇന്ത്യ-അമേരിക്ക വ്യാപാര കരാർ യാഥാർഥ്യമായെന്നും ട്രംപ് അവകാശപ്പെട്ടു
റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താമെന്ന് മോദി സമ്മതിച്ചതായും ട്രംപ് അവകാശപ്പെടുന്നുണ്ട്. എന്നാൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല.