{"vars":{"id": "89527:4990"}}

ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്; ഇന്ന് മുതൽ പ്രാബല്യത്തിൽ

 
ഉത്തരാഖണ്ഡിൽ ഇന്ന് ഏകീകൃത സിവിൽ കോഡ് നടപ്പാക്കും. യൂണിഫോം സിവിൽ കോഡ് രജിസ്റ്റർ ചെയ്യാനുള്ള സീ പോർട്ടൽ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ഇന്ന് ഉദ്ഘാടനം ചെയ്യും. ഇതോടെ രാജ്യത്ത് യൂണിഫോം സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. യുസിസി ബിൽ കഴിഞ്ഞ വർഷം ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയിരുന്നു രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ ഉത്തരാഖണ്ഡ് സർക്കാർ കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ആദിവാസികളെയും ചില പ്രത്യേക സമുദായങ്ങളെയും യൂണിഫോം സിവിൽ കോഡ് നിയമത്തിന്റെ പരിധിയിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. അതേസമയം പ്രതിപക്ഷം സർക്കാർ നടപടിക്കെതിരെ രംഗത്തുവന്നു. വർഗീയ വിഭജനമാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് കോൺഗ്രസ് വിമർശിച്ചു സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവരും നിയമത്തിന്റെ പരിധിയിൽ വരും. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടർച്ചാവകാശം മുതലയാവയിൽ സംസ്ഥാനത്തെ എല്ലാവർക്കും ഇന്ന് മുതൽ ഒറ്റ നിയമമാകും ബാധകമാകുക. ഏത് മതാചാര പ്രകാരം വിവാഹം നടന്നാലും 60 ദിവസത്തിനകം യുസിസി പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.