ഹോം › ദേശീയം

വാക്‌സിൻ നയം ഇന്ത്യയെ ലോക നേതൃപദവിയിലേക്ക് ഉയർത്തി; വീണ്ടും കേന്ദ്ര സർക്കാർ പ്രശംസയുമായി തരൂർ

By MJ Desk · 31 Mar 2025, 10:56 AM

കേന്ദ്രസർക്കാരിനെ വീണ്ടും പ്രശംസിച്ച് എഐസിസി പ്രവർത്തക സമിതി അംഗം ശശി തരൂർ. കൊവിഡ് കാലത്ത് വാക്‌സിൻ നയം ലോകനേതൃപദവിയിലേക്ക് ഇന്ത്യയെ ഉയർത്തി. നിർണായക സമയത്ത് മറ്റ് ലോകരാഷ്ട്രങ്ങൾ ചെയ്യാത്ത നിലയിൽ 100ലധികം രാജ്യങ്ങൾക്ക് ഇന്ത്യ വാക്‌സിൻ നൽകിയെന്നും തരൂർ പറഞ്ഞു ഇതുവഴി ലോക രാജ്യങ്ങൾക്ക് ഇന്ത്യ വിശ്വസ്ത സുഹൃത്തായി മാറിയെന്നും ദി വീക്കിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ തരൂർ പ്രശംസിച്ചു. തരൂരിന്റെ നിലപാട് സ്വാഗതം ചെയ്ത് ബിജെപിയും പിന്നാലെ രംഗത്തുവന്നു. ഈ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ തരൂരിനെ കോൺഗ്രസ് പുറത്താക്കില്ലെന്ന് കരുതുന്നതായി ബിജെപി പറഞ്ഞു നേരത്തെ യുക്രൈന്-റഷ്യ യുദ്ധത്തിൽ ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ചും തരൂർ രംഗത്തുവന്നിരുന്നു. അടിക്കടി തരൂർ നടത്തുന്ന കേന്ദ്ര സർക്കാർ പ്രശംസ കോൺഗ്രസിനെ ഏറെ പ്രതിരോധത്തിലാക്കുന്നുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിഅസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യംമോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി
പൂർണ്ണ പേജ് കാണുക ›