{"vars":{"id": "89527:4990"}}

ഡൽഹി ജെഎൻയുവിൽ സംഘർഷം: വിസിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിന് നേരെ കല്ലേറ്
 

 

ഡൽഹി ജെഎൻയു സർവകലാശാലയിൽ വിസി നടത്തിയ ദളിത് വിരുദ്ധ പ്രസ്താവനക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ വിദ്യാർഥി സംഘടനകൾ തമ്മിൽ ഏറ്റുമുട്ടൽ. നിരവധി പേർക്ക് പരുക്കേറ്റു. ക്യാമ്പസിൽ വ്യാപകമായി കല്ലേറ് നടന്നു. പ്രതിഷേധത്തിന് നേരെ എബിവിപി അക്രമം അഴിച്ചുവിട്ടെന്ന് ഇടത് സംഘടനകൾ ആരോപിച്ചു

പുലർച്ചെ മൂന്ന് മണി മുതലാണ് കല്ലേറുണ്ടായത്. കല്ലെറിഞ്ഞത് എബിവിപി പ്രവർത്തകരാണെന്നും പോലീസ് കല്ലേറ് തടഞ്ഞില്ലെന്നും വിദ്യാർഥികൾ പറയുന്നു. ക്യാമ്പസിനകത്ത് പോലീസ് തുടരുന്നുണ്ട്. യുജിസി ചട്ടങ്ങളുമായി ബന്ധപ്പെട്ട പോഡ്കാസ്റ്റിംഗിനിടെയാണ് വിസി ശാന്തിശ്രീ ദുലിപുഠി പണ്ഡിറ്റ് വിവാദ പ്രസ്താവന നടത്തിയത്

ഫെബ്രുവരി 16ന് പുറത്തിറങ്ങിയ പോഡ്കാസ്റ്റിലെ പ്രസ്താവനകൾ ജാതീയമായതും സർവകലാശാലയുടെ ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും വിദ്യാർഥി യൂണിയൻ പറഞ്ഞു. വിസി രാജി വെക്കണമെന്ന ആവശ്യത്തെ രാജ്യത്തുടനീളമുള്ള എല്ലാ വിദ്യാർഥി സംഘടനകളും പിന്തുണക്കണമെന്നും ജെഎൻയു വിദ്യാർഥി യൂണിയൻ ആവശ്യപ്പെട്ടു