ഹോം › ദേശീയം

ഖത്തർ അമീറിന്റെ സന്ദർശനം: വിവിധ കരാറുകളിൽ ഒപ്പിട്ട് ഇരു രാജ്യങ്ങളും

By MJ Desk · 18 Feb 2025, 02:58 PM

ഇന്ത്യ-ഖത്തർ ബന്ധം തന്ത്രപ്രധാന ബന്ധമായി ഉയർത്താൻ ധാരണ. ഖത്തർ അമീർ ഷെയ്ക്ക് തമീം ബിൻ ഹമദ് അൽതാനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം ധാരണയായത്. ഇതുസംബന്ധിച്ച കരാറിൽ ഇരു നേതാക്കളുടെയും സാന്നിധ്യത്തിൽ ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഒപ്പുവെച്ചു ഇരട്ടനികുതി ഒഴിവാക്കാനുള്ള കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പിട്ടു. ഖത്തറിൽ നിന്ന് ഇന്ത്യ കൂടുതൽ പ്രകൃതി വാതകം വാങ്ങും. ഖത്തർ വധശിക്ഷ റദ്ദാക്കിയെങ്കിലും ഇന്ത്യയിലേക്ക് ഇനിയും മടങ്ങാൻ സാധിക്കാത്ത മുൻ നാവികസേനാ ഉദ്യോഗസ്ഥന്റെ കാര്യവും ചർച്ചയായി. രാവിലെ ഖത്തർ അമീറിന് രാഷ്ട്രപതിഭവനിൽ ആചാരപരമായ വരവേൽപ്പ് നൽകി. ഇന്ന് രാത്രി എട്ടരയോടെ ഖത്തർ അമീർ യാത്ര തിരിക്കും. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് അമീർ ഇന്ത്യയിലെത്തിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജിപ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശംബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി
പൂർണ്ണ പേജ് കാണുക ›