ഹോം › ദേശീയം

വഖഫ് നിയമഭേദഗതി ബിൽ ഇന്ന് ലോക്‌സഭയിൽ; എതിർക്കുമെന്ന് പ്രതിപക്ഷം, നിലപാട് വ്യക്തമാക്കാതെ ജെഡിയു

By MJ Desk · 02 Apr 2025, 08:01 AM

വഖഫ് നിയമ ഭേദഗതി ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് ബിൽ അവതരിപ്പിക്കുക. തുടർന്ന് എട്ട് മണിക്കൂർ ബില്ലിൻമേൽ ചർച്ച നടക്കും. എല്ലാ എംപിമാർക്കും വിപ്പ് നൽകുമെന്ന് ഭരണപക്ഷം അറിയിച്ചു. അതേസമയം മധുരയിൽ പാർട്ടി കോൺഗ്രസ് ഇന്ന് ആരംഭിക്കുന്നതിനാൽ ചർച്ചയിൽ സിപിഎം എംപിമാർ പങ്കെടുക്കില്ല ചർച്ചക്ക് ശേഷം ബിൽ പാസാക്കും. പ്രതിപക്ഷം എതിർത്താലും ബിൽ പാസാക്കാനുള്ള ഭൂരിപക്ഷം ഉള്ളതിനാൽ സർക്കാരിന് ആശങ്കയില്ല. ബിൽ ന്യൂനപക്ഷ വിരുദ്ധമാണെന്ന പ്രചാരണം കേന്ദ്രം തള്ളി. കെസിബിസി അടക്കമുള്ള ക്രൈസ്തവ സംഘടനകൾ ബില്ലിനെ പിന്തുണച്ച് എത്തിയത് ഭരണപക്ഷം ആയുധമാക്കുകയാണ് അതേസമയം ബില്ലിനോട് എന്ത് നിലപാട് എടുക്കുമെന്ന് എൻഡിഎ സഖ്യകക്ഷികളായ ജെഡിയുവും ടിഡിപിയും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ബില്ല് പാർലമെന്റിൽ എത്തുമ്പോൾ നിലപാട് അറിയിക്കുമെന്നാണ് ജെഡിയു അറിയിച്ചത്. അതേസമയം ബില്ലിനെ എതിർക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിഅസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യംമോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി
പൂർണ്ണ പേജ് കാണുക ›