ഹോം › ദേശീയം

ജാനകി ജൂലയ്ക്ക് സമീപം ഗംഗ നദിയിലെ ജലനിരപ്പ് പൊടുന്നനെ ഉയര്‍ന്നു; നൂറോളം ഭക്തര്‍ ദ്വീപില്‍ കുടുങ്ങി

By News Desk · 27 Feb 2025, 09:24 PM

ഋഷികേശിലെ ജാനകി ജൂലയ്ക്ക് സമീപം ഗംഗ നദിയിൽ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതിനെത്തുടർന്ന് ദ്വീപില്‍ കുടുങ്ങി നൂറോളം ഭക്തർ. മഹാശിവരാത്രിയോടനുബന്ധിച്ച്, ഹരിയാനയിൽ നിന്നെത്തിയ നൂറോളം ഭക്തരാണ് ജാനകി ജൂല ഘട്ടില്‍ കുടുങ്ങിയത്. നിലവിളി കേട്ട് എത്തിയ വാട്ടര്‍ പൊലീസ് സേനയാണ് ഇവരെ രക്ഷപ്പെടുത്തിയത്. ജലനിരപ്പ് താഴ്ന്ന നിലയിലായതിനാൽ ഭക്തര്‍ ഗംഗ നീന്തിക്കടന്ന് മധ്യത്തിലുള്ള ദ്വീപിലേക്ക് പോവുകയായിരുന്നു. എന്നാല്‍ പൊടുന്നനെയാണ് ജലനിരപ്പ് ഉയര്‍ന്നത്. തുടര്‍ന്ന് ഭക്തര്‍ക്ക് ഇക്കരയ്ക്ക് നീന്താനായില്ല. പരിഭ്രാന്തരായ ഇവരുടെ നിലവിളി കേട്ടാണ് പൊലീസെത്തിയത്. തുടര്‍ന്ന് ഇവരെ ഇക്കരെ എത്തിക്കുകായിരുന്നു. ജീവൻ രക്ഷിച്ച പൊലീസുകാരോട് നന്ദി പറഞ്ഞാണ് ഭക്തർ മടങ്ങിയത്. തെഹ്‌രി അണക്കെട്ടിൽ നിന്ന് അധിക വെള്ളം തുറന്നുവിട്ടതിനെ തുടർന്നാണ് ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നത് എന്ന് അധികൃതര്‍ വിശദീകരിച്ചു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജിപ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശംബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി
പൂർണ്ണ പേജ് കാണുക ›