ഹോം › ദേശീയം

രാജ്യതലസ്ഥാനത്ത് ആര് കിരീടം ചൂടും; ഡൽഹിയിൽ ഇന്ന് വിധിയെഴുത്ത്

By MJ Desk · 05 Feb 2025, 08:13 AM

ഒരു മാസത്തിലേറെ നീണ്ട പ്രചാരണത്തിനൊടുവിൽ ഡൽഹിയിൽ ഇന്ന് ജനം വിധിയെഴുതും. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 13,766 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയത്. ഇതിൽ 3000 ബൂത്തുകൾ പ്രശ്‌നബാധിത ബൂത്തുകളാണ്. ഒന്നര കോടിയിലധികം വോട്ടർമാരാണ് ഡൽഹിയിലുള്ളത്. രാവിലെ 7 മണി മുതൽ പോളിംഗ് ആരംഭിച്ചു. ഭിന്നശേഷിക്കാർക്കായി 733 പോളിംഗ് സ്‌റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. വോട്ടർമാരിൽ 72.36 ലക്ഷം പേർ സ്ത്രീകളാണ്. പോളിംഗ് സ്‌റ്റേഷനുകളിലെ തിരക്ക് തൽസമയം അറിയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ക്യൂ മാനേജ്‌മെന്റ് സിസ്റ്റം ആപ്പ് അവതരിപ്പിച്ചിട്ടുണ്ട് തലസ്ഥാനനഗരിയിൽ മൂന്നാം തവണയും അധികാരത്തിലേറാമെന്ന പ്രതീക്ഷയിലാണ് ആംആദ്മി പാർട്ടി. അതേസമയം ഡൽഹി തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപിയും. അരവിന്ദ് കെജ്രിവാൾ ന്യൂഡൽഹി മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. മുഖ്യമന്ത്രി അതിഷി മെർലന കൽക്കാജി മണ്ഡലത്തിലും മത്സരിക്കുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജിപ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശംബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി
പൂർണ്ണ പേജ് കാണുക ›