ഹോം › ദേശീയം

ആരാകും ഡൽഹിയുടെ പുതിയ മുഖ്യമന്ത്രി; സസ്‌പെൻസ് തുടർന്ന് ബിജെപി, ഇന്ന് തീരുമാനമുണ്ടാകും

By MJ Desk · 10 Feb 2025, 08:17 AM

ഡൽഹിയെ നയിക്കാൻ ആരെത്തുമെന്ന കാര്യത്തിൽ ഇന്ന് തീരുമാനമാകും. നീണ്ട 27 വർഷത്തിന് ശേഷം ഡൽഹിയിൽ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരാകണമെന്ന സജീവമായ ചർച്ച ബിജെിയിൽ തുടരുകയാണ്. ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി ആരെത്തുമെന്ന കാര്യത്തിൽ ഇപ്പോഴും സസ്‌പെൻസ് തുടരുകയാണ് പർവേഷ് വർമയുടെ പേരിനാണ് മുൻതൂക്കമെങ്കിലും മറ്റ് നേതാക്കളെയും പരിഗണിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അമിത് ഷായുമായും ജെപി നഡ്ഡയുമായും ഇതുസംബന്ധിച്ച് ഇന്നലെ ചർച്ച നടത്തിയിരുന്നു. മോദി ഇന്ന് വിദേശസന്ദർശനത്തിന് പുറപ്പെടാനിരിക്കുകയാണ്. ഇതിന് മുമ്പ് പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന പ്രധാനമന്ത്രി തിരികെ എത്തിയതിന് ശേഷമായിരിക്കും സത്യപ്രതിജ്ഞ. അടുത്ത ശനിയാഴ്ചയോ ഞായറാഴ്ചയോ സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന. എൻഡിഎയിലെ എല്ലാ മുഖ്യമന്ത്രിമാരെയും പ്രധാനപ്പെട്ട നേതാക്കളെയും പങ്കെടുപ്പിച്ച് വലിയ ചടങ്ങിനാണ് ബിജെപി ലക്ഷ്യമിടുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജിപ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശംബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി
പൂർണ്ണ പേജ് കാണുക ›