ഹോം › ദേശീയം

11 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും പണവുമായി കൽപ്പറ്റയിൽ യുവാവ് പിടിയിൽ

By MJ Desk · 02 Apr 2025, 09:53 AM

ഇന്ത്യൻ നിർമിത വിദേശമദ്യം വാങ്ങി ചില്ലറ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. കൽപ്പറ്റയിൽ എക്‌സൈസ് ഇന്റലിജൻസും എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ് വൈത്തിരി തൃക്കൈപ്പറ്റ തട്ടികപ്പാലം കമലക്കുന്നുമ്മൽ വീട്ടിൽ കെ ബി വിബുലാൽ(40) ആണ് പിടിയിലായത്. തട്ടികപാലത്ത് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്ന് 11 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും രണ്ടായിരം രൂപയും പിടിച്ചെടുത്തു. വിദേശമദ്യ വിൽപ്പനശാലകളിൽ നിന്ന് വാങ്ങുന്ന മദ്യം കൂടിയ വിലക്ക് ചില്ലറ വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി. പുൽപ്പള്ളി, ബാവലി മേഖലകളിൽ പരിശോധന കൂടുതൽ ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിഅസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യംമോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി
പൂർണ്ണ പേജ് കാണുക ›