ഹോം › ദേശീയം

തെലങ്കാനയിൽ യുവാവ് കനാലിൽ കൊല്ലപ്പെട്ട നിലയിൽ; മലയാളിയെന്ന് സംശയം

By MJ Desk · 30 Jan 2025, 03:01 PM

തെലങ്കാനയിലെ നല്ലഗൊണ്ടയിൽ കനാലിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മലയാളി യുവാവാണ് കൊല്ലപ്പെട്ടതെന്ന് സംശയമുള്ളതായി തെലങ്കാന പോലീസ് അറിയിച്ചു. തെലങ്കാന നല്ലഗൊണ്ടെ ഗുറംപോടുള്ള കനാൽ കരയിൽ നിന്നാണ് മൃതദേഹം ലഭിച്ചത് ഈ മാസം 18നാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്. യുവാവിനെ കൊലപ്പെടുത്തിയ ശേഷം കനാലിൽ ഉപേക്ഷിച്ചതെന്നാണ് സംശയം. യുവാവ് ധരിച്ച ഷർട്ടിന്റെ സ്റ്റൈൽ കോഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. ഈ സ്‌റ്റൈൽ കോഡിലുള്ള ഷർട്ട് വിറ്റത് കേരളത്തിൽ മാത്രമാണെന്ന് ഷർട്ട് കമ്പനി പോലീസിന് വിവരം നൽകിയിരുന്നു കമ്പനി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മരിച്ചത് മലയാളിയാണെന്ന വിവരത്തിലേക്ക് പോലീസ് എത്തിയത്. യുവാവ് ആരെന്ന് കണ്ടെത്തുന്നതിന് വേണ്ടിയും തുടർന്നുള്ള അന്വേഷണത്തിനായും കേരളാ പോലീസിന്റെ സഹായവും തെലങ്കാന പോലീസ് തേടിയിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജിപ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശംബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി
പൂർണ്ണ പേജ് കാണുക ›